പൊ​ൻ​കു​ന്ന​ത്ത് കെ​എ​സ്‌​ഇ​ബി ക​രാ​ർ ജീ​വ​ന​ക്കാ​ര​ന് ജോ​ലി​ക്കി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു

New Update
34678888

കോ​ട്ട​യം: പൊ​ൻ​കു​ന്ന​ത്ത് കെ​എ​സ്‌​ഇ​ബി ക​രാ​ർ ജീ​വ​ന​ക്കാ​ര​ന് ജോ​ലി​ക്കി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു. പൊ​ൻ​കു​ന്നം മ​ണ​മ​റ്റ​ത്തി​ൽ കൊ​ച്ചെ​ന്ന രാ​ജേ​ഷി​നാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ആ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

Advertisment

രാ​ജേ​ന്ദ്ര മൈ​താ​ന​ത്തി​ന് സ​മീ​പം 11 കെ​വി ലൈ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ​നി​ന്നും അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി​യാ​ണ് രാ​ജേ​ഷി​നെ താ​ഴെ​യി​റ​ക്കി​യ​ത്.

ഉ​ട​ൻ ത​ന്നെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

Advertisment