തിരുവനന്തപുരം: മൈതോൺ തെർമൽ പ്ലാന്റിൽ നിന്നുള്ള വൈദ്യുതി വിതരണത്തിൽ കുറവുണ്ടായതോടെ സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രിയിൽ വൈദ്യുതി മുടങ്ങും.
രാത്രി 12 വരെ 15 മിനിറ്റത്തേക്കാണ് നിയന്ത്രണമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി 12നു മുമ്പ് വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.
മൈതോണിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയിൽ 180 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.