കോട്ടയം: സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് ഒരു മാസം കൂടി നീട്ടി വൈദ്യുതി റെഗുലേറ്ററി കമീഷന്‍. നവംബര്‍ 30 വരെയോ പുതിയ നിരക്ക് പ്രഖ്യാപിച്ചുള്ള ഉത്തരവ് വരുന്നതുവരെയോ ആയിരിക്കും നിലവിലെ നിരക്ക് ബാധകമാവുക. നിരക്ക് വര്‍ധന സംബന്ധിച്ച അപേക്ഷയില്‍ തെളിവെടുപ്പ് നടപടിക്രമങ്ങള്‍ റെഗുലേറ്ററി കമീഷന്‍ പൂര്‍ത്തിയാക്കി.
ഇലക്ട്രിസിറ്റി ആക്ടിലെ സെക്ഷന്‍ 64 പ്രകാരം നിരക്ക് പരിഷ്‌കരിക്കാനുള്ള അപേക്ഷ ലഭിച്ച് 120 ദിവസത്തിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്തിമ തീരുമാനം എടുക്കണം. ഓഗസ്റ്റ് രണ്ടിന്
യൂണിറ്റിന് 10 പൈസ വെച്ച് ഉപഭോക്താക്കില്‍ നിന്ന് പിരിക്കാനുള്ള അനുമതി തേടി വൈദ്യുതി റഗുലേറ്ററി കമ്മീഷന് ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു.
വേനല്‍ക്കാലത്തെ വലിയതോതിലെ വൈദ്യുതി ഉപയോഗം, ഉയര്‍ന്ന വിലക്ക് സംസ്ഥാനത്തിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന്റെ അധികബാധ്യത എന്നിങ്ങനെയുള്ള ചെലവുകള്‍ നികത്താനുള്ള നിരക്ക് പരിഷ്‌കരണമാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്.
ജനുവരി മുതല്‍ മെയ് വരെയാണ് കെ.എസ്.ഇ.ബിയുടെ പുസ്തകത്തില്‍ വേനല്‍ക്കാലം. പുറത്ത് നിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങിയാലേ പ്രതിസന്ധിയില്ലാതെ കടന്നു പോകാനാവൂ എന്നാണ് കെ.എസ്.ഇ.ബിയുടെ വാദം.
യൂണിറ്റിന് 10 പൈസ വച്ച് ഈടാക്കുന്നത് വഴി 2027വരെ 350 കോടി ബോര്‍ഡിന്റെ പോക്കറ്റിലെത്തുമെന്നും കെ.എസ്.ഇ.ബി. കണക്കുകൂട്ടുന്നു.
നിലവില്‍ കെഎസ്ഇബിയുടെ നിര്‍ദ്ദേശങ്ങളും പൊതുതെളിവെടുപ്പില്‍ ഉയര്‍ന്നതും സെപ്റ്റംബര്‍ 18 വരെ ലഭിച്ച രേഖാമൂലമുള്ള വിവിധ അഭിപ്രായങ്ങളും പരിഗണിച്ച് താരിഫ് നിര്‍ണ്ണയത്തിന്റെ മുഴുവന്‍ പ്രക്രിയയും പൂര്‍ത്തിയാക്കാന്‍ കുറച്ച് ആഴ്ചകള്‍ കൂടി എടുക്കുമെന്നാണ് കമീഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.