കനത്ത മഴ: ‘രാത്രിയിലും പുലര്‍‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ അതീവ ശ്രദ്ധ വേണം’, ജനങ്ങൾക്ക് മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

New Update
kseb real

തിരുവനന്തപുരം: കാറ്റും മഴയും ശക്തമായതിനാല്‍ മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കെ.എസ്​.ഇ.ബി. രാത്രി കാലങ്ങളിലും പുലര്‍‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.

Advertisment

പൊട്ടിവീണ ലൈനില്‍ മാത്രമല്ല, പരിസരങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത് പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. സര്‍വീസ്​ വയര്‍, സ്റ്റേ വയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം.

വൈദ്യുതി അപകടമോ അപകട സാധ്യതയോ ശ്രദ്ധയില്‍‍പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിലോ 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ അറിയിക്കണം.

Advertisment