/sathyam/media/media_files/vcRM4dJtcQeibgwaG7kf.jpg)
തിരുവനന്തപുരം: വൈദ്യുതി ബില്‍ വരുമ്പോള്‍ എല്ലാവര്‍ക്കും നെഞ്ചിടിപ്പ്. എന്നാല്‍, ബില്‍ 35 ശതമാനം വരെ വൈദ്യുതി ബില്‍ കുറയ്ക്കാന്‍ ഒരു മാര്‍ഗമുണ്ട്. കെ എസ് ഇ ബിയാണ് ആ ടിപ് പുറത്തുവിട്ടത്.
പമ്പ് സെറ്റ്, വാട്ടര്‍ഹീറ്റര്‍, മിക്സി, ഗ്രൈന്‍ഡര്‍, വാഷിങ് മെഷീന്‍, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളും വൈദ്യുത വാഹന ചാര്‍ജിംഗും വൈകുന്നേരം ആറ് മണിക്ക് ശേഷം ഒഴിവാക്കി പകല്‍ സമയത്തേക്ക് മാറ്റിയാല്‍ വൈദ്യുതി ബില്ലില്‍ 35 ശതമാനം വരെ ലാഭം നേടാമെന്ന് കെ എസ് ഇ ബി അറിയിച്ചു.
പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവര്‍ക്ക് വൈകുന്നേരം ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ 25 ശതമാനം അധികനിരക്ക് ബാധകമാണ്.
എന്നാല്‍, രാവിലെ ആറിനും വൈകുന്നേരം ആറിനുമിടയില്‍ 10 ശതമാനം കുറവ് നിരക്കില്‍ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയും! അല്‍പ്പം ജാഗ്രത! അധിക ലാഭം എന്നും കെ എസ് ഇ ബി അറിയിച്ചു.