കണ്ണൂരില്‍ കെഎസ്ഇബി സീനിയര്‍ സൂപ്രണ്ട് പുഴയില്‍ ചാടി മരിച്ചു

New Update
kannrkseb death

കണ്ണൂര്‍: മമ്പറം പഴയ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. കെ എസ് ഇ ബി കാടാച്ചിറ സെക്ഷനിലെ സീനിയര്‍ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ എം ഹരീന്ദ്രനാണ് മരിച്ചത്. ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലില്‍ പാലത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment

ഇന്ന് രാവിലെ പഴയ പാലത്തില്‍ നിന്നും ഒരാള്‍ ചാടിയതായി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്ത് എത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

രാവിലെ പതിവുപോലെ ഓഫീസിലേക്ക് പുറപ്പെട്ടതായിരുന്നു ഹരീന്ദ്രന്‍. മമ്പറം പഴയ പാലത്തിനടുത്തെ കൈവരിയില്‍ നിന്നാണ് ഇയാള്‍ പുഴയിലേക്ക് എടുത്തു ചാടിയത്.

പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അഞ്ചരകണ്ടി പുഴയുടെ ഭാഗമായ മമ്പറത്തൂടെ ഒഴുകുന്ന നല്ല അടിയൊഴുക്കുള്ള പുഴയിലാണ് ഇയാള്‍ ചാടിയത്. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു.

Advertisment