കാസര്‍ഗോഡ് പടന്നക്കാട് കെഎസ്ഇബി ജീവനക്കാര്‍ക്കുനേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം

New Update
s

കാസര്‍ഗോഡ്: കെഎസ്ഇബി ജീവനക്കാര്‍ക്കുനേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. കൊട്രച്ചാല്‍ ജംഗ്ഷനില്‍ പടന്നക്കാട് പ്രിയദര്‍ശിനി ക്ലബിന് സമീപമാണ് സംഭവം. 

Advertisment

സബ് എഞ്ചിനിയര്‍ ശശി ആയിറ്റി, ഓവര്‍സിയര്‍ ശ്രീജിത് കെ സി, ലൈന്‍മാന്‍മാരായ പവിത്രന്‍, അശോകന്‍ എന്നിവര്‍ക്ക് നേരെയാണ് നാലംഗസംഘം ആക്രമണം നടത്തിയത്. 

സംഭവത്തില്‍ ധിനൂപ്, സുമിത്ത്, ഷാജി എന്നിവര്‍ പോലീസ് പിടിയിലായിട്ടുണ്ട്. മറ്റൊരാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

Advertisment