കുറുപ്പന്തറയില്‍ കെ.എസ്.ഇ.ബി ഓഫീസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ ചോര്‍ച്ച മാറ്റുന്നതിനിടെ കരാര്‍ ജീവനക്കാരന്‍ 30 അടി താഴ്ചയിലേക്കു വീണു. ഗുരുതര പരുക്കേറ്റ ജീവനക്കാരനെ ആശുപത്രിയിലേക്കു മാറ്റി. ചോര്‍ച്ച പരിഹരിക്കാന്‍ സീലിങ്ങിലെ പാളികള്‍ ഇളക്കി മാറ്റുന്നതിനിടെ കോണിയില്‍ നിന്നു കാല്‍തെറ്റി വീഴുകയായിരുന്നു

New Update
34678888

കടുത്തുരുത്തി: ഓഫീസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ ചോര്‍ച്ച മാറ്റുന്നതിനിടെ കുറുപ്പന്തറ കെ.എസ്.ഇ.ബി അസി. എന്‍ജിനീയര്‍ ഓഫീസിലെ കരാര്‍ ജീവനക്കാരന്‍ മേല്‍ക്കൂരയില്‍ നിന്ന് 30 അടി താഴ്ചയിലേക്കു വീണു ഗുരുതരമായി പരുക്ക്. 

Advertisment

തലയോലപ്പറമ്പ് വെള്ളൂര്‍ സ്വദേശി കരാര്‍ ജീവനക്കാരന്‍ കെ.കെ കുഞ്ഞുമോനാണു പരുക്കേറ്റത്. ഇന്നു രാവിലെ 9.30-ഓടെയാണ് അപകടം.

ഇന്നലെ രാത്രിയില്‍ ഉണ്ടായ മഴയെ തുടര്‍ന്ന് ഓഫീസിന്റെ സിലിങ്ങില്‍ ചോര്‍ച്ച ഉണ്ടായിരുന്നു. ഇതു പരിഹരിക്കാനാണു കുഞ്ഞുമോന്‍ കോണിവെച്ചു മുകളില്‍ കയറിയത്. എന്നാല്‍, സീലിങ്ങിലെ പാളികള്‍ ഇളക്കി മാറ്റുന്നതിനിടെ കോണിയില്‍ നിന്നു കാല്‍തെറ്റി വീഴുകയായിരുന്നു. 

ഗുരുതരമായി പരുക്കേറ്റ കുഞ്ഞുമോനെ ജീവനക്കാര്‍ ചേര്‍ന്നു മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കുഞ്ഞുമോന്റെ വാരിയെല്ലും കൈയ്യും ഒടിഞ്ഞിട്ടുണ്ട്.

Advertisment