/sathyam/media/media_files/oY8YJT69ZR4M6TOZ9x5u.jpg)
തിരുവനന്തപുരം: സർക്കാരിന്റെ അവസാന കാലത്ത് കെ.എസ്.ഇ.ബിയിലെ അഴിമതികൾ പിടിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് വിജിലൻസ്.
കെ.എസ്.ഇ.ബിയിലെ കരാറുകളിലും ബിൽ മാറുന്നതിലുമടക്കമുള്ള അഴിമതികൾ കണ്ടെത്താൻ സംസ്ഥാനത്താകെയുള്ള 70 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ വിജിലൻസിന്റെ റെയ്ഡ് പുരോഗമിക്കുകയാണ്.
വൈദ്യുതി ഉപയോഗത്തിലും മീറ്റർ റീഡിഗിലും കൃത്രിമം കാട്ടുന്നതിനെക്കുറിച്ചും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.
/filters:format(webp)/sathyam/media/media_files/2025/08/29/kseb-2025-08-29-22-16-07.jpg)
ഓപ്പറേഷൻ 'ഷോർട്ട് സർക്യൂട്ട്' എന്ന പേരിലാണ് കെ.എസ്.ഇ.ബിയിൽ വിജിലൻസിന്റെ സംസ്ഥാനതല റെയ്ഡ് പുരോഗമിക്കുന്നത്.
ഉപഭോക്താക്കളുടെ വൈദ്യുതി ഉപഭോഗം കണക്കാക്കുന്നതിനുള്ള മീറ്റർ റീഡിംഗിൽ കൃത്രിമം നടത്തി അനധികൃത കിഴിവുകൾ നൽകുന്നതായും ഇത് കണ്ടെത്താതിരിക്കുന്നതിന് മീറ്ററുകൾ തകരാറിലാക്കുകയോ തകരാറായതായി കാട്ടി മാറ്റി സ്ഥാപിക്കുന്നതായും വിജിലൻസിന് വിവരം കിട്ടി.
/filters:format(webp)/sathyam/media/media_files/hAcuykxtYnpBgLFF0NS8.jpg)
ഇത് ബോർഡിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബിയിൽ റെയ്ഡിന് വിജിലൻസ് മേധാവി മനോജ് എബ്രഹാം നിർദ്ദേശിച്ചത്.
കരാറുകളിലേതടക്കം അഴിമതിയും ക്രമക്കേടുകളും കണ്ടെത്താൻ കരാർ ജോലികളുടെ ടെൻഡർ നൽകുന്നതിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക ക്രമക്കേടുകളും അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നതായും കരാറുകാരിൽ നിന്ന് കമ്മിഷനും കൈക്കൂലിയും കൈപ്പറ്റുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
കരാർ ജോലികളിൽ മതിയായ പരിശോധന നടത്താതെ ബിൽ മാറി പണം അനുവദിക്കുന്നതായും വിജിലൻസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ചും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.
വൈദ്യുതി മീറ്റർ റീഡിംഗിൽ കൃത്രിമമുണ്ടെന്ന് നേരത്തേ പരാതി ഉയരുകയും കെ.എസ്.ഇ.ബി വിജിലൻസ് അന്വേഷിക്കുകയും ചെയ്തതാണ്.
ഒരു യൂനിറ്റ് പോലും ഉപയോഗിക്കാതെ നൂറും ഇരുന്നൂറും രൂപ വൈദ്യുതി ബിൽ വരുന്ന സംഭവങ്ങൾ പോലുമുണ്ടായി. ഇത് കെ.എസ്.ഇ.ബിയുടെ തട്ടിപ്പാണെന്ന് ആരോപണമുണ്ടായിരുന്നു.
ഇടുക്കിയിൽ ഇരുന്നൂറിലേറെ ഉപഭോക്താക്കളുടെ മീറ്റർ റീഡിംഗിൽ കൃത്രിമം കാട്ടി കെ.എസ്.ഇ.ബിക്ക് വൈദ്യുതി ബിൽ ഇനത്തിൽ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ സംഭവത്തിൽ മൂന്ന് ജീവനക്കാരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.
/filters:format(webp)/sathyam/media/media_files/2025/06/09/tdZrKfIKXlfrccAGe2nb.webp)
ശരാശരി 2000- 2500 രൂപ തോതിൽ ബിൽ വന്നിരുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് 30,000 മുതൽ 60,000 രൂപ വരെ ബിൽ വന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us