ക്ഷീരവികസന വകുപ്പും തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ക്ഷീര ഗ്രാമം പദ്ധതി യോഗം ആറിന്

ക്ഷീരവികസന വകുപ്പും തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തും സംയുക്തമായി  നടപ്പാക്കുന്ന ക്ഷീര ഗ്രാമം പദ്ധതി വിശദീകരണ യോഗം  ആറിന്  രാവിലെ 10.30ന് കോട്ടമുറി  ക്ഷീരസംഘം ഹാളില്‍  നടക്കും

New Update
ksheerama grama scheme

കോട്ടയം: ക്ഷീരവികസന വകുപ്പും തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തും സംയുക്തമായി  നടപ്പാക്കുന്ന ക്ഷീര ഗ്രാമം പദ്ധതി വിശദീകരണ യോഗം  ആറിന്  രാവിലെ 10.30ന് കോട്ടമുറി  ക്ഷീരസംഘം ഹാളില്‍  നടക്കും. അഡ്വ ജോബ് മൈക്കിള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

Advertisment

 തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ സുവര്‍ണ്ണ കുമാരി അദ്ധ്യക്ഷത വഹിക്കും.  മാടപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ രാജു മുഖ്യ പ്രഭാഷണം നടത്തും. 

 ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്, മാടപ്പളളി ബ്ലോക്ക് വൈസ് പ്രസിഡന്റ്  സുനിത സുരേഷ്, എന്നിവര്‍ യോഗത്തില്‍  പങ്കെടുക്കും. തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ പ്രസ്തുത  മീറ്റിംഗില്‍ പങ്കെടുക്കണമെന്ന് ചങ്ങനാശ്ശേരി ക്ഷീരവികസന ഓഫീസര്‍ അറിയിച്ചു.

Advertisment