/sathyam/media/media_files/sLWv8koHA3lIAHO5vIvM.jpg)
തിരുവനന്തപുരം: പ്രതിദിന ടിക്കറ്റ് വരുമാനത്തിൽ ടിക്കറ്റ് ചരിത്ര നേട്ടം കുറിച്ച് കെഎസ്ആർടിസി. 15.12.2025-ലെ ടിക്കറ്റ് കളക്ഷൻ മാത്രം 10.77 കോടി രൂപയും അതിനുപുറമെ ഇതെ ദിവസത്തെ ടിക്കറ്റിതര വരുമാനം 10.77 കോടി രൂപയുമായിരുന്നു.
ഒറ്റ ദിവസം കൊണ്ട് ആകെ വരുമാനം 11.53 കോടി രൂപയാണ് കെഎസ്ആർടിസി ഇന്നലെ നേടിയതെന്ന് മന്ത്രി കെ ബി ​ഗണേഷ് കുമാർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കഴിഞ്ഞവർഷം ഇതേ ദിവസം (16.12.2024) 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. ടിക്കറ്റ് നിരക്കിൽ വർദ്ധനവില്ലാതെ പ്രവർത്തനം മെച്ചപ്പെടുത്തിയതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.
കെബി ​ഗണേഷ് കുമാർ ​ഗതാ​ഗത മന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം കാലോചിതമായ പരിഷ്ക്കരണ നടപടികളും സ്വീകരിച്ചിരുന്നു. പുതിയ ബസ്സുകൾ നിരത്തിലിറക്കിയതും സേവനം ലക്ഷ്യമിട്ട് മാറ്റങ്ങൽ അവലംബിച്ചതും ​ഗുണം ചെയ്തു.
നിലവിൽ എല്ലാ ഡിപ്പോകളും ലാഭത്തിലാണ് പ്രടവർത്തിക്കുന്നത്. വരുമാനം വർദ്ധിപ്പിക്കാൻ ടാർജറ്റ് ഏറ്റെടുത്ത് ഡിപ്പോകളിൽ മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിക്കാനായതും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട് എന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us