/sathyam/media/media_files/2025/10/01/ganeshkumar_ksrtc011025-2025-10-01-17-30-19.webp)
കൊ​ല്ലം: ആ​യൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന.
മു​ണ്ട​ക്ക​യ​ത്തു നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ലെ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സാ​ണ് മ​ന്ത്രി ത​ട​ഞ്ഞ​ത്.
ബ​സി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ട മ​ന്ത്രി ബ​സി​ന്‍റെ പി​ന്നാ​ലെ എ​ത്തി ത​ട​ഞ്ഞു നി​ർ​ത്തു​ക​യാ​യി​രു​ന്നു. ബ​സ് വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​ത്ത​തി​ല്‍ ജീ​വ​ന​ക്കാ​രെ മ​ന്ത്രി പ​ര​സ്യ​മാ​യി ശ​കാ​രി​ച്ചു.