വിദ്യാർഥിനിയോട് മോശമായി പെരുമാറി; കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് 5 വർഷം കഠിന തടവ്

New Update
court order1

തിരുവനന്തപുരം: വിദ്യാർഥിനിയോട് മോശമായി പെരുമാറിയ കെഎസ്ആർടിസി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 

Advertisment

വെമ്പായം സ്വദേശി സത്യരാജാണ് ഒൻപതാം ക്ലാസ് വിദ്യാർഥിനിയോട് ലൈംഗിക ഉദ്ദേശത്തോടുകൂടി പെരുമാറിയത്. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് വിധി. 2023 ഓഗസ്റ്റ് 4 നായിരുന്നു കേസിനാസ്പദമായ സംഭവം.

Advertisment