പാലക്കാട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ചില്ലുകൾ തകർന്നുവീണ് ഡ്രൈവർക്ക് പരിക്ക്. തൃശൂരിൽ നിന്നും പാലക്കാട്ടേക്ക് പോയ ബസിന്റെ ചില്ലാണ് തകർന്നു വീണത്.
തകർന്നു വീണ ചില്ലുകൾ കൊണ്ട് ഡ്രൈവറുടെ കൈയിൽ പരിക്കേറ്റു. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തിന്റെ കൈയിൽ ആറ് സ്റ്റിച്ചുകളുണ്ട്. ബസ് കെഎസ്ആർടിസി ഗ്യാരേജിലേക്ക് മാറ്റി.
സംഭവത്തിന് കാരണമെന്തെന്ന് പരിശോധിച്ചുവരികയാണെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.