കെ.എസ്.ആര്‍.ടി.സിയുടെ മുണ്ടക്കയം- എരുമേലി - റാന്നി ചെങ്ങന്നൂര്‍ ബസ് സര്‍വീസ് തുടങ്ങി. ട്രിപ്പ് ആരംഭിച്ചതു പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്ക്. ട്രിപ്പ് വിജയിപ്പിക്കാന്‍ പൊതുജനങ്ങളും സഹകരിക്കണമെന്ന് അഭ്യര്‍ഥന

നഷ്ടം ആണെങ്കില്‍ റദ്ദാക്കാനാണ് നിലവിലെ തീരുമാനം. സര്‍വീസ് മോശമല്ലാത്ത പ്രതികരണം ലഭിക്കുന്നുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

New Update
Untitledunnksrtc

എരുമേലി: പരീക്ഷണാടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ മുണ്ടക്കയം - എരുമേലി - റാന്നി ചെങ്ങന്നൂര്‍ ബസ് സര്‍വീസ് തുടങ്ങി. യാത്രാ ക്ലേശം രൂക്ഷമായ റൂട്ടുകളില്‍ ഒന്നാണിത്.

Advertisment

കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ട്രിപ്പ് ഹിറ്റടിക്കുമെന്ന പ്രതീക്ഷയാണുള്ളത്. ട്രിപ്പ് നിരവധി യാത്രക്കാര്‍ക്കാണ് ഉപകാരപ്രദമാവുക. പക്ഷേ, 15 ദിവസത്തേക്ക് മാത്രമായി മന്തി കെ.ബി ഗണേഷ് കുമാറിന്റെ പ്രത്യേക അനുമതിയോടെയാണ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.


കളക്ഷന്‍ ലാഭകരം ആണെങ്കില്‍ സര്‍വീസ് തുടരും. നഷ്ടം ആണെങ്കില്‍ റദ്ദാക്കാനാണ് നിലവിലെ തീരുമാനം. സര്‍വീസ് മോശമല്ലാത്ത പ്രതികരണം ലഭിക്കുന്നുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

രാവിലെ 6.30 ന് ആണ് മുണ്ടക്കയത്ത് നിന്ന് സര്‍വീസ് പുറപ്പെടുന്നത്. തുടര്‍ന്ന് 7.10 എരുമേലിയില്‍ എത്തും.


07:55 ന് റാന്നി, 8:10 ന് മതാപ്പാറ, 8.15 ന് ചെറുകോല്‍പ്പുഴ 8.20 ന് തോണിപ്പുഴ, 8.30 ന് കുമ്പനാട്, 8. 40 ന് ആറാട്ടുപുഴ, 9.10 ന് ചെങ്ങന്നൂര്‍ എത്തി ട്രിപ്പ് അവസാനിക്കും. 


തുടര്‍ന്ന് വൈകിട്ട് 5.10 ന് ചെങ്ങന്നൂരില്‍ നിന്ന് സര്‍വീസ് പുറപ്പെടും. 5.20 ന് ആറാട്ടുപ്പുഴ, 5.35 ന് കുമ്പനാട്, 5.45 ന് തോണിപ്പുഴ, 5.55 ന് ചെറുകോല്‍പ്പുഴ, 6.00 ന് മതാപ്പാറ, 6:40 ന് റാന്നി, 7.20 ന് എരുമേലി, 8.00 ന് മുണ്ടക്കയത്ത് ട്രിപ്പ് അവസാനിപ്പിക്കും.