തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പുതിയ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ട്രയൽ ഡ്രൈവ് നടത്തി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. വാഹനം ഓടിച്ചു നോക്കുന്നതിന്‍റെ ദൃശ്യമടക്കം ഫേസ്ബുക്കിലൂടെ പങ്കുവക്കുകയും ചെയ്തു.
ചില നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്, ചെറിയ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി ഉടൻതന്നെ ബാക്കി ബസുകൾ കൂടി എത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. പുതിയ ടെക്‌നോളജിയും കൂടുതൽ സൗകര്യങ്ങളും ഒരുക്കിയാണ് ബസ് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒട്ടും വൈകാതെ സുഖയാത്ര ഉറപ്പാണെന്നും മന്ത്രി പറഞ്ഞു. ‘പുതിയ ബസുകൾ വരുമെന്ന് പറഞ്ഞു... വന്നു...’ എന്ന തലക്കെട്ടിലുള്ള കുറിപ്പോടെയായിരുന്നു മന്ത്രി വീഡിയോ പങ്കുവച്ചത്.