Advertisment

തിരുവനന്തപുരത്ത് കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി വയോധികന് ഗുരുതര പരിക്ക്. ബസില്‍ കയറുന്നതിനിടെ ബസ് മുമ്പോട്ട് എടുത്തപ്പോള്‍ സുകുമാരന്‍ തെന്നി വീഴുകയായിരുന്നു

തിരുവനന്തപുരം പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് കാലില്‍ കൂടി കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു. പോത്തന്‍കോട് ചാരുംമൂട്ടില്‍ ഉച്ചയ്ക്ക് പന്ത്രണ്ടേ കാലിനായിരുന്നു അപകടം. ചാരുംമൂട് സ്വദേശി സുകുമാരന് (72) ആണ് പരിക്കേറ്റത്. 

New Update
ksrtc bujidt tourism kanhangad

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് കാലില്‍ കൂടി കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു. പോത്തന്‍കോട് ചാരുംമൂട്ടില്‍ ഉച്ചയ്ക്ക് പന്ത്രണ്ടേ കാലിനായിരുന്നു അപകടം. ചാരുംമൂട് സ്വദേശി സുകുമാരന് (72) ആണ് പരിക്കേറ്റത്. 

Advertisment

കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസില്‍ കയറുന്നതിനിടെ ബസ് മുമ്പോട്ട് എടുത്തപ്പോള്‍ സുകുമാരന്‍ തെന്നി വീഴുകയായിരുന്നു.


 ബസിനടിയില്‍പ്പെട്ട സുകുമാരന്റെ കാലില്‍ കൂടി ബസ് കയറിയിറങ്ങി. പോത്തന്‍കോട് നിന്നും കിഴക്കേകോട്ടയിലേയ്ക്ക് പോയ ബസായിരുന്നു. പരിക്കേറ്റ സുകുമാരനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Advertisment