വയനാട്ടില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബസിന്റെ ചില്ല് തകർത്തു. ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

New Update
s

കൽപ്പറ്റ: വയനാട്ടില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബൈക്കുകളില്‍ എത്തിയ മൂന്നു പേരാണ് ബസിന്റെ ചില്ല് തകര്‍ത്തത്. 

Advertisment

കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം. ബാംഗ്ലൂരില്‍ നിന്ന് വന്നിരുന്ന ബസിന്റെ ചില്ലാണ് കല്ലുകൊണ്ട് പൊട്ടിച്ചത്. താഴെ മുട്ടിലിലാണ് സംഭവം നടന്നത്. 

പരുക്കേറ്റ ഡ്രൈവര്‍ ഇടുക്കി സ്വദേശി പ്രശാന്ത് കല്‍പ്പറ്റ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും മാറാന്‍ കാരണം ബസാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Advertisment