കാസർകോഡ് കെഎസ്ആർടിസി ബസിന് നേരെ ആക്രമണം: യാത്രക്കാർ നോക്കിനിൽക്കെ ഡ്രൈവർക്കെതിരെ അസഭ്യവർഷം, സൈഡ് ഗ്ലാസ് അടിച്ച് തകർത്തു. കാർ ഡ്രൈവർക്കെതിരെ കേസ്

New Update
New-Project-2025-10-09T191825.150

കാസർകോഡ്: കാസർകോഡ് കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ആക്രമണവും അസഭ്യവർഷവും. ആക്രമണത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു. ബുധനാഴ്ച പള്ളിക്കരയിൽ വെച്ചായിരുന്നു സംഭവം. 

Advertisment

കാസർകോഡ് – കോട്ടയം ബസിന് കുറുകെ കാർ നിർത്തിയായിരുന്നു അക്രമം. KL 14 AA 4646 കാറിലെത്തിയ വ്യക്തിയാണ് ആക്രമണം നടത്തിയത്. യാത്രക്കാരെ സാക്ഷിയാക്കി ഡ്രൈവറെ അസഭ്യം പറയുകയും ബസിൻ്റെ സൈഡ് ഗ്ലാസ് അടിച്ച് തകർക്കുകയും ചെയ്തു.

സൈഡ് ഗ്ലാസ് പൊട്ടി ഡ്രൈവർ അബ്ദുൾ സമീറിൻ്റെ കൈക്ക് മുറിവേറ്റു. പള്ളിക്കരയിൽ വെച്ച് ബസ് കാറിനെ ഓവർടേക്ക് ചെയ്തുവെന്ന പേരിലായിരുന്നു കാർ കുറുകെയിട്ടതും ബസ് അടിച്ചു തകർത്തതും. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു.

Advertisment