സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി ബീനാച്ചിയിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനം.
കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ചാണ് ഡ്രൈവർ മത്തായിയെയും കണ്ടക്ടർ റിയാസിനെയും നാൽവർ സംഘം ക്രൂരമായി മർദ്ദിച്ചത്. KL 65 E 1472 എന്ന നമ്പർ കാറിലെത്തിയവരാണ് ഇന്നലെ രാത്രി ബസ് ജീവനക്കാരെ മർദിച്ചത്.
കഴുത്തിനും നെഞ്ചിനും പരിക്കേറ്റ ഇരുവരും ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.