Advertisment

കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ കൈ പോസ്റ്റില്‍ ഇടിച്ചു. രക്തം വാര്‍ന്ന് യുവാവ് മരിച്ചു

ബസില്‍ സഞ്ചരിച്ച മറ്റൊരാള്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. കൊല്ലങ്കോട് സ്വദേശി റോബര്‍ട്ടിനാണ് പരുക്ക് സംഭവിച്ചത്.

New Update
ksrtc kerala

തിരുവനന്തപുരം: വിഴിഞ്ഞത്ത് കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന് ദാരുണാന്ത്യം. പുളിങ്കുടി സ്വദേശി വെഞ്ചിലാസ് (46) ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യവേ കൈ പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

Advertisment

യാത്രയ്ക്കിടയില്‍ ഉറങ്ങുകയായിരുന്നു വെഞ്ചിലാസ്. ബസ് വളവില്‍ വെട്ടിച്ചപ്പോള്‍ കൈ പുറത്തേക്ക് പോവുകയും പോസ്റ്റിലിടിക്കുകയുമായിരുന്നു.


 രക്തം വാര്‍ന്നാണ് മരണം. ബസിലുണ്ടായിരുന്ന ആളുകള്‍ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിന് മുന്‍പ് മരണം സംഭവിക്കുകയായിരുന്നു.


ബസില്‍ സഞ്ചരിച്ച മറ്റൊരാള്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. കൊല്ലങ്കോട് സ്വദേശി റോബര്‍ട്ടിനാണ് പരുക്ക് സംഭവിച്ചത്.


 

Advertisment