New Update
/sathyam/media/media_files/2025/12/19/bus-accident-chotty-2025-12-19-16-01-41.jpg)
കോട്ടയം: മുണ്ടക്കയം - കാഞ്ഞിരപ്പള്ളി റോഡില്‍ ചോറ്റി നിര്‍മലാരത്തിനു സമീപം അപകടകരമായി ഓവര്‍ടേക്ക് ചെയ്യന്‍ ശ്രമിച്ച കെ.എസ്.ആര്‍ടിസി ബസ് കാറില്‍ ഇടിച്ച് അപകടം.
Advertisment
നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും കാറിലുണ്ടായിരുന്ന യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നു രാവിലെയായിരുന്നു സംഭവം. മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം നടന്നയുടന്‍ തന്നെ പ്രദേശവാസികളും മറ്റ് വാഹനയാത്രക്കാരും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us