ശ്രദ്ധ വണ്ടിയോടിക്കുന്നതിലല്ല, മൊബൈല്‍ നോക്കുന്നതിലാണ്, യാത്രക്കാരുടെ ജീവന്‍ വച്ച് കളിച്ച ഡ്രൈവര്‍ക്ക് യാത്രക്കാര്‍ തന്നെ 'പണി' കൊടുത്തു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് എംവിഡി സസ്‌പെന്‍ഡ് ചെയ്തു

New Update
abdul azeez

മലപ്പുറം: ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് എംവിഡി സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് തിരുവമ്പാടി സ്വദേശി അബ്ദുൽ അസീസിന്റെ(45) ലൈസൻസാണ് പൊന്നാനി എംവിഡി സസ്പെൻഡ് ചെയ്തത്.  പൊന്നാനി ഡിപ്പോയിലെ ഡ്രൈവറാണ് ഇയാള്‍.

Advertisment

ചൊവ്വാഴ്ച് വൈകിട്ട് തിരുരിൽനിന്ന് പൊന്നാനിയിലേക്കു വരുന്നതിനിടെയാണ് ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്. ഇത് ശ്രദ്ധയില്‍പെട്ട യാത്രക്കാരില്‍ ഒരാള്‍ വീഡിയോ പകര്‍ത്തി എംവിഡിക്ക് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് നടപടി.

Advertisment