New Update
/sathyam/media/media_files/2025/09/17/bus-accident-2025-09-17-18-49-28.jpg)
തിരുവനന്തപുരം: മൂന്നാറിൽ കെഎസ്ആർടിസിയുടെ ആഡംബര ഡബിൾ ഡക്കർ ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി. ഡ്രൈവർ മുഹമ്മദ് കെ.പിയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തൽ.
Advertisment
എതിരെ വന്ന കാറിന്റെ അമിതവേഗമാണ് അപകടകാരണമെന്നാണ് ഡ്രൈവർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ എതിരെയൊരു വാഹനം ഉണ്ടായിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ ബോധ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച ചിന്നക്കനാൽ നിന്ന് സഞ്ചാരികളുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്ത ശേഷം ബസ് സമീപത്തെ കാനയിൽ ഇടിച്ചുനിന്നു. ബസിൽ 45 യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരിക്കേറ്റില്ല. തുടർന്ന് വിനോദസഞ്ചാരികളെ മറ്റൊരു ബസിൽ മൂന്നാറിലെത്തിക്കുകയായിരുന്നു.