തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക് കത്ത് നല്‍കിയതിന് പിന്നാലെ ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിച്ചു. ഫെബ്രുവരി 17വരെയാണ് അവധി.
കത്തില്‍ തുടര്‍നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് എംഡി അവധിയില്‍ പ്രവേശിച്ചതെന്നാണ് വിവരം. ഇനി ഒന്നേകാൽ വർഷം കൂടി ബിജു പ്രഭാകറിന് സർവീസ് കാലാവധിയുണ്ട്.
ഗതാഗത മന്ത്രിയായി കെ.ബി. ഗണേഷ് കുമാര്‍ ചുമതലയേറ്റതു മുതൽ മന്ത്രിയും സിഎംഡിയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന വിഷയത്തിലടക്കം സിഎംഡിയും മന്ത്രിയും തമ്മിൽ വിയോജിപ്പുണ്ട്.