പുലർച്ചെ ഡ്യൂട്ടിക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. മരിച്ചത് പുതുപ്പള്ളി സ്വദേശി. മരണം പുലർച്ചെ അഞ്ചിനുള്ള കോയമ്പത്തൂർ ബസ് എടുക്കാന്‍ പോകുന്ന വഴി

ഡിപ്പോയിലേക്ക് പോകുന്ന വഴി കഞ്ഞിക്കുഴി മടുക്കാനി വളവിൽ വച്ച് ബൈക്കിൻ്റെ പെട്രോൾ തീർന്നു, പിന്നീട് ബൈക്ക് തള്ളിക്കൊണ്ട് പോയ വഴി കുഴഞ്ഞ് വീഴുകയായിരുന്നു.  

New Update
Untitled

കോട്ടയം: ഡ്യൂട്ടിക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. കെ.എസ്.ആർ.ടി.സി ഡ്രൈവർ പുതുപ്പള്ളി പെരുങ്കാവ് വാഴഞ്ഞറ സിബി സേവ്യർ ആണ് മരണപ്പെട്ടത്. 

Advertisment

ഇന്ന് പുലർച്ചെ 4 ന് ഇപ്പോൾ താമസിക്കുന്ന മാങ്ങാനം ട്രാഡയ്ക്ക് സമീപത്തെ വീട്ടിൽ നിന്നും ജോലിക്കിറങ്ങിയതാണ് സിബി.  പുലർച്ചെ അഞ്ച് മണിക്കുള്ള കോയമ്പത്തൂർ ബസിൻ്റെ ഡ്രൈവറായിരുന്നു സിബി.


ഡിപ്പോയിലേക്ക് പോകുന്ന വഴി കഞ്ഞിക്കുഴി മടുക്കാനി വളവിൽ വച്ച് ബൈക്കിൻ്റെ പെട്രോൾ തീർന്നു, പിന്നീട് ബൈക്ക് തള്ളിക്കൊണ്ട് പോയ വഴി കുഴഞ്ഞ് വീഴുകയായിരുന്നു.  

ഇതു വഴി വന്നവർ ചേർന്ന് ഓട്ടേയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Advertisment