ലക്ഷ്യമിട്ടത് ഒൻപത് ലക്ഷം രൂപ. നേടിയത് 13. 27 ലക്ഷം രൂപ. വരുമാന നേട്ടവുമായി കെഎസ്ആർടിസി എരുമേലി ഓപ്പറേറ്റിങ്ങ് സെൻ്റർ. സ്പെഷൽ സർവീസുകളാണ് വരുമാന നേട്ടത്തിന് സഹായിച്ചത്

ജീവനക്കാരും ഉദ്യോഗസ്ഥരും കൂട്ടായ്മയോടെ പ്രവർത്തിച്ചതാണ് വരുമാന നേട്ടത്തിലേക്ക് എത്തിച്ചത്. സ്പെഷൽ സർവീസുകളാണ് നേട്ടം കൈവരിക്കാൻ സഹായിച്ചത്. ശബരിമല തീർഥാടന കാലം കെ.എസ്. ആർടിസിക്കും ആശ്വാസ കാലമാണ്.

New Update
erumely depot
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: വരുമാന നേട്ടവുമായി കെ.എസ്.ആർ.ടി.സി എരുമേലി ഓപ്പറേറ്റിങ്ങ് സെൻ്റർ. കഴിഞ്ഞ തിങ്കളാഴ്ച എരുമേലി ഓപ്പറേറ്റിങ്ങ് സെൻ്ററിന് ഒൻപതു ലക്ഷം രൂപയുടെ ടാർജറ്റ് കെ.എസ്.ആർ.ടി.സി നൽകിയിരുന്നത്.

Advertisment

എന്നാൽ, കെ.എസ്.ആർ.ടി.സി പ്രതിക്ഷിക്കാത്ത വരുമാന നേട്ടമാണ് എരുമേലി ഓപ്പറേറ്റിങ്ങ് സെൻ്റർ സ്ഥന്തമാക്കിയത്. 13. 27 ലക്ഷം രൂപയാണ് തിങ്കളാഴ്ചത്തെ വരുമാനം. അന്നേ ദിവസം കിലോമീറ്ററിന് 7392 രൂപ വെച്ച് ലഭിച്ചു എന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.


ജീവനക്കാരും ഉദ്യോഗസ്ഥരും കൂട്ടായ്മയോടെ പ്രവർത്തിച്ചതാണ് വരുമാന നേട്ടത്തിലേക്ക് എത്തിച്ചത്. സ്പെഷൽ സർവീസുകളാണ് നേട്ടം കൈവരിക്കാൻ സഹായിച്ചത്. ശബരിമല തീർഥാടന കാലം കെ.എസ്. ആർടിസിക്കും ആശ്വാസ കാലമാണ്.

കെ.എസ്.ആര്‍.ടി.സിക്ക് ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ് തിങ്കളാഴ്ച നേടിരുന്നു. 10.77 കോടി രൂപയാണ്  ടിക്കറ്റ് വരുമാനം. ടിക്കറ്റിതര വരുമാനത്തില്‍ നിന്ന് 76 ലക്ഷം രൂപയും ലഭിച്ചു. ആകെ വരുമാനമായി 11.53 കോടി രൂപയും ലഭിച്ചു. ശബരിമല സര്‍വീസില്‍ നിന്നുള്ള വരുമാനം ഉള്‍പ്പടെയാണിത്.

Advertisment