New Update
/sathyam/media/media_files/2025/02/03/hOsb84xMKHHRg7W7mCG5.jpg)
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാർക്ക് ശമ്പളം ഒന്നാം തീയതിക്ക് മുമ്പേ അക്കൗണ്ടില്‍ എത്തി. ‘ജീവനക്കാർക്ക് ഞാൻ വാക്ക് നൽകിയ ഫെസ്റ്റിവൽ അലവൻസും ബോണസും നാളെ വിതരണം ചെയ്യും’ എന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു.
Advertisment
ഓണമല്ലേ, നിങ്ങൾ ആഘോഷിക്കാതെ ഞങ്ങൾക്ക് എന്ത് ആഘോഷം എന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട KSRTC ജീവനക്കാർക്ക് ഈ മാസവും ഒന്നാം തീയതിയ്ക്ക്മുന്നേ (ആഗസ്റ്റ് 31 നു) ശമ്പളം അവരവരുടെ അക്കൌണ്ടുകളിൽ എത്തിയിട്ടുണ്ട്..
ജീവനക്കാർക്ക് ഞാൻ വാക്ക് നൽകിയ ഫെസ്റ്റിവൽ അലവൻസും ബോണസും നാളെ വിതരണം ചെയ്യും… ഓണമല്ലേ, നിങ്ങൾ ആഘോഷിക്കാതെ ഞങ്ങൾക്ക് എന്ത് ആഘോഷം…
ആഘോഷിക്കൂ KSRTC യ്ക്കൊപ്പം
കെബി ഗണേഷ് കുമാർ
ഗതാഗത വകുപ്പ് മന്ത്രി