തിരുവല്ല: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും ബസ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ആഞ്ഞിലിത്താനം സ്വദേശി ജെബിന്‍ (34) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം നടന്നത്.
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓര്‍ഡിനറി ബസ് തട്ടിക്കൊണ്ടു പോകാനാണ് പ്രതി ശ്രമിച്ചത്. ബസ് സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചു പോകാന്‍ ശ്രമിക്കുന്നത് കണ്ട കെഎസ്ആര്‍ടിസി ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് തടയുകയായിരുന്നു.
മദ്യപിച്ച് ലക്കു കെട്ട നിലയിലായിരുന്ന ജെബിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്കെതിരെ മോഷണക്കുറ്റം ചുമത്തി.