/sathyam/media/media_files/2025/02/10/hXHkUf1iewcChGFPPSc3.jpg)
തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും ഇടുക്കി പൂപ്പാറയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഉടുമ്പന്‍ചോല - രണ്ടാം മൈല്‍ റോഡിന്റെ ഭാഗമായ ബൈസണ്‍വാലി - കുരങ്ങുപാറ റോഡിലൂടെയുള്ള ആദ്യ ബസ് സര്‍വീസാണിത്. തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി, ആനച്ചാല്‍, രാജാക്കാട് വഴിയാണ് ദിവസേന ബസ് സര്‍വീസ് നടത്തുന്നത്.
രാവിലെ 3.45 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും ആരംഭിക്കുന്ന ബസ് 5.20 ന് കൊട്ടാരക്കര, 7.25 ന് കോട്ടയം 9.05 ന് മൂവാറ്റുപുഴ, 11.30 ന് ബൈസണ്‍വാലി വഴിയാണ് പോവുക. ഉച്ചയ്ക്ക് 12.15 ന് പൂപ്പാറയിലെത്തും. വൈകിട്ട് നാലിന് തിരിച്ച് തിരുവനന്തപുരത്തേക്ക് പുറപ്പെടും.
ആദ്യ സര്‍വീസിന് കുഞ്ചിത്തണ്ണിയിലും ബൈസണ്‍വാലിയിലും രാജാക്കാടും പ്രദേശവാസികള്‍ സ്വീകരണം നല്‍കി. ആദ്യ ദിവസം 19,636 രൂപ മാത്രമായിരുന്നു കളക്ഷന്‍.
എന്നാല്‍ രണ്ടാം ദിവസം 51 ല്‍ 44 സീറ്റും യാത്രക്കാര്‍ റിസര്‍വ് ചെയ്തു. പുതിയ സര്‍വീസ് ആരംഭിച്ച് രണ്ടാം ദിനം ഇത്രയും ബുക്കിങ് വന്നത് മികച്ച പ്രതികരണമാണെന്നും വരും ദിവസങ്ങളിലും ബുക്കിങ് പ്രതീക്ഷിക്കുന്നതായും കെഎസ്ആര്‍ടിസി അറിയിച്ചു.