New Update
/sathyam/media/media_files/2025/06/13/pGask1jF9eH40HkTRDn1.jpg)
ആലപ്പുഴ: പുന്നപ്രയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം. മൂന്ന് യാത്രക്കാർക്ക് പരുക്കേറ്റു. ദേശീയപാതയിൽ പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപം പുലർച്ചെ ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്.
Advertisment
തിരുവനന്തപുരത്തു നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസാണ് ഡിവൈഡറിലേക്ക് ഇടിച്ചു കയറിയത്. പുലർച്ചെയായതിനാൽ കൂടുതൽ യാത്രക്കാർ ബസിൽ ഉണ്ടായിരുന്നില്ല.
പരിക്കേറ്റ മൂന്ന് യാത്രക്കാർക്കും കാര്യമായ അപകടമില്ലെന്നാണ് പ്രാഥമിക വിവരം