കെഎസ്ആർടിസിയിയിൽ ചരിത്രത്തിലാദ്യമായി 1.19 കോടി രൂപ വരുമാനം ലഭിച്ചെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ

കൊട്ടാരക്കര, കായംകുളം, തൃശ്ശൂർ, കൊല്ലം, ആറ്റിങ്ങൽ, എറണാകുളം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളുടെ നവീകരണ ജോലികൾ ഉടനെ ആരംഭിക്കും

New Update
ksrtc and ganesh kumar

കൊല്ലം: കെഎസ്ആർടിസിയിയിൽ ചരിത്രത്തിലാദ്യമായി 1.19 കോടി രൂപ വരുമാനം ലഭിച്ചെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ.

Advertisment

പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പുതുതായി ആരംഭിക്കുന്ന വിവിധ സർവീസുകളുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

അതേസമയം കൊട്ടാരക്കര, കായംകുളം, തൃശ്ശൂർ, കൊല്ലം, ആറ്റിങ്ങൽ, എറണാകുളം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളുടെ നവീകരണ ജോലികൾ ഉടനെ ആരംഭിക്കും.

 കൂടാതെ പുനലൂർ, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നീ ഡിപ്പോകളിൽ കമ്പ്യൂട്ടറൈസേഷൻ നടപ്പാക്കാൻ ഭരണാനുമതിയായി. പുനലൂരിലെ മലയോര പ്രദേശങ്ങളിലേക്ക് സർക്കുലർ സർവീസ് ഏർപ്പെടുത്തി.

ട്രാവൽ കാർഡ് പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം കാർഡുകൾ പുറത്തിറക്കും എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ഡിപ്പോകളിലെ പ്രവർത്തനം മെച്ചപ്പെടുത്താനും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാനും സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും കെ ബി ഗണേഷ് കുമാർ അറിയിച്ചു.

Advertisment