മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജം. ആവശ്യമെങ്കില്‍ നൂറു ബസ്സുകള്‍ കൂടി അനുവദിക്കും: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍

കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നതിനനുസരിച്ച് പമ്പ ഹില്‍ടോപ്പില്‍ പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും.

New Update
ksrtc and ganesh kumar

പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമാക്കിയതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. 

Advertisment

ആവശ്യമെങ്കില്‍ നൂറു ബസ്സുകള്‍ കൂടി അനുവദിക്കുമെന്നും പമ്പയില്‍ നടത്തിയ അവലോകനയോഗത്തില്‍ മന്ത്രി പറഞ്ഞു.

കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നതിനനുസരിച്ച് പമ്പ ഹില്‍ടോപ്പില്‍ പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. 

ഇത്തവണത്തേത് പരാതികള്‍ കുറഞ്ഞ സീസണായിരുന്നു. കെഎസ്ആര്‍ടിസിയുടെ സേവനങ്ങളില്‍ സംതൃപ്തരാണെന്നാണ് പമ്പയില്‍ അയ്യപ്പ ഭക്തരോട് സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. 

മികച്ച രീതിയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നത് നേരില്‍ കണ്ട് ബോധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ റോഡപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ലയെന്നത് ആശ്വാസകരമാണ്.

റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കൂടുതല്‍ സംവിധാനങ്ങള്‍ അടുത്ത സീസണില്‍ ഒരുക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Advertisment