ജനുവരി 21 ന് കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) നേതൃത്വത്തിൽ ഗതാഗത മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും

New Update
employ sankh

തിരുവനന്തപുരം:  ജനുവരി 21 ബുധനാഴ്ച കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) നേതൃത്വത്തിൽ കെ എസ് ആർ ടി സി ജീവനക്കാർ നടത്തുന്ന ഗതാഗത മന്ത്രിയുടെ ഓഫീസ് മാർച്ചും ധർണ്ണയും ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹസംഘടനാ സെക്രട്ടറി എം. പി. രാജീവൻ ഉദ്ഘാടനം ചെയ്യും.

Advertisment

DA കുടിശ്ശിക (37%) അനുവദിക്കുക, NPS പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കുക, അപേക്ഷിക്കുന്ന മുറക്ക് PF തുക അനുവദിക്കുക, ബസുകൾ വാങ്ങി നൽകി കെഎസ്ആർടിസിയുടെ റൂട്ടുകൾ സംരക്ഷിക്കുക, താൽക്കാലിക ജീവനക്കാർക്ക് തുല്യ ജോലിക്ക് തുല്യവേതനം എന്ന കേന്ദ്രസർക്കാർ നിയമം നടപ്പിലാക്കുക, ഡ്യൂട്ടികൾ വെട്ടിക്കുറയ്ക്കുന്ന നടപടി അവസാനിപ്പിക്കുക, കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്ട്മെൻ്റാക്കി സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്‌. 

സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ഹരീഷ് കുമാർ, ജനറൽ സെക്രട്ടറി എസ്. അജയകുമാർ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ് വി. നായർ, ട്രഷറർ ആർ.എൽ. ബിജുകുമാർ, സംസ്ഥാന സെക്രട്ടറിമാരായ എസ്.ആർ. അനീഷ്, എം. ആർ. രമേഷ് കുമാർ എന്നിവർ മാർച്ചിനെ അഭിസംബോധന ചെയ്യും.

Advertisment