അവകാശ നിഷേധങ്ങൾക്കെതിരെ താക്കീതായി കെ എസ് ടി യു ജില്ലാ മാർച്ചും ധർണയും നടത്തി

New Update
0d67700f-477e-433d-a337-77caeab22c7d

പാലക്കാട്:പൊതുവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ  നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന അവകാശ നിഷേധങ്ങൾക്കെതിരെ ള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ  ഉപഡയറക്ടർ ഓഫീസിലേക്ക്  നടത്തിയ ജില്ലാ മാർച്ചിലും ധർണയിലും അധ്യാപകരുടെ സമരരോഷമിരമ്പി.നൂറ് കണക്കിന് അധ്യാപകർ പങ്കെടുത്ത ധർണ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു. 

Advertisment

കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സി.എച്ച്.സുൽഫിക്കറലി അധ്യക്ഷനായി.സംസ്ഥാന ട്രഷറർ സിദ്ധീഖ് പാറോക്കോട് മുഖ്യ പ്രഭാഷണം നടത്തി.  ജില്ലാ സെക്രട്ടറി ടി. ഷൗക്കത്തലി,ട്രഷറർ സത്താർ താണിയൻ, മുൻ സംസ്ഥാന ട്രഷറർ ഹമീദ് കൊമ്പത്ത്, സെറ്റ്കോ ജില്ലാ കൺവീനർ പി.എം.നവാസ്,കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറിമാരായ  നാസർ തേളത്ത്, കെ.പി.എ.സലീം, വനിതാ വിങ് സംസ്ഥാന കൺവീനർ കെ.എം. സാലിഹ , കെ. ഷറഫുദ്ദീൻഎം. കെ . സൈദ്  ഇബ്രാഹിം, , കെ.പി നീന, കെ ജി മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. 


ഭിന്നശേഷി സംവരണത്തിന്റെ പേരിൽ നിയമനാംഗീകാരം തടയരുത്,അധ്യാപകരെ ദിവസക്കൂലിക്കാരാ ക്കരുത്, ജൂലൈ പതിനഞ്ച് വരെയുള്ള ആധാർ നിയമനാംഗീകാരത്തിന് പരിഗണിക്കുക, പങ്കാളിത്ത പെൻഷൻ  പിൻവലിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക,
ശമ്പള കുടിശ്ശിക അനുവദിക്കുക,  കായിക സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ പ്രശ്നം പരിഹരിക്കുക, പി.എസ്.സി. നിയമനങ്ങൾ ത്വരിതപ്പെടുത്തുക, വിദ്യാർത്ഥികൾക്ക് യൂണിഫോം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുക, ശമ്പള പരിഷ്കരണ നടപടികൾ വേഗത്തിലാക്കുക , ഭാഷാധ്യപകരോടുള്ള വിവേചനം അവസാനിപ്പിക്കുക , അവധിക്കാല സറണ്ടർ അനുവദിക്കുക , മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക , അധ്യാപകർക്ക് ജോലി സംരക്ഷണം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 
മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത് .

ജില്ലാ ഭാരവാഹികളായ ,പി  .അൻവർ സാദത്ത്, എം.കെ അൻവർ സാദത്ത് , നൗഷാദ് വല്ലപ്പുഴ,
ശിഹാബ് ആളത്ത് , വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ  ഇ പി ശിഹാബുദ്ദീൻ, വി കെ ഷംസുദ്ദീൻ, ലെഫ്റ്റനൻ്റ് ഹംസ , പി. മുഹമ്മദ് കോയ, ടി.എം സാലിഹ് , എം . അബ്ദുൾ സലാം 
എന്നിവർ നേതൃത്വം നൽകി.

Advertisment