സ​മ​രം ത​ട​ഞ്ഞാ​ൽ പൊലീസുകാരുടെ ത​ല​യ​ടി​ച്ച് പൊ​ട്ടി​ക്കുമെന്ന് ഭീഷണി; കൊലവിളി പ്രസംഗം നടത്തിയത് കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്

New Update
ksu-kozhikode-sooraj

കോ​ഴി​ക്കോ​ട്: സ​മ​രം ത​ട​ഞ്ഞാ​ൽ പൊലീസുകാരുടെ തല അടിച്ചുപൊട്ടിക്കുമെന്ന് കെ എസ് യു നേതാവിൻ്റെ ഭീഷണി പ്രസംഗം. കെ എസ് യു കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് വി ടി സൂരജ് ആണ് കൊലവിളി പ്രസംഗം നടത്തിയത്. 

Advertisment

കെ എസ് യുവിൻ്റെ പ്രതിഷേധം തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ പൊലീസുകാരുടെ തല അടിച്ചുപൊട്ടിക്കുമെന്നായിരുന്നു ഭീഷണി. കുറ്റ്യാടി സി ഐ കൈലാസനാഥനും എസിപി പി ബിജുരാജിനും നേർക്കാണ് ഭീഷണി.

ഡി സി സി പ്രസിഡൻ്റ് കെ പ്രവീണ്‍ കുമാറിന്റെ നിരാഹാര സമരത്തിനിടെയാണ് ഈ ഭീഷണി പ്രസംഗം നടത്തിയത്. ഇതിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 

കെ എസ് യു നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ വീട്ടില്‍ ഉറങ്ങാൻ അനുവദിക്കില്ലെന്ന് നേരത്തേ സൂരജ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.

Advertisment