/sathyam/media/media_files/4Ufh5QT31PIkvHPaGhsN.webp)
തി​രു​വ​ന​ന്ത​പു​രം: കാ​മ്പ​സു​ക​ളി​ലെ എ​സ്എ​ഫ്​ഐ അ​തി​ക്ര​മം, മ​ല​ബാ​റി​ലെ പ്ല​സ് വ​ണ്‍ സീ​റ്റ് പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കെ​എ​സ്​യു നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​രേ പോ​ലീ​സ് ലാ​ത്തിവീ​ശി.
കെ​എ​സ്​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ലാ​ത്തിച്ചാ​ര്‍​ജി​ല്‍ പ​രി​ക്കു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.
ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രേ പോ​ലീ​സ് ര​ണ്ട് ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. എ​ന്നി​ട്ടും പ്ര​വ​ര്‍​ത്ത​ക​ര്‍ പി​രി​ഞ്ഞ് പോ​കാ​ന്‍ ത​യാ​റാ​യി​ല്ല.
ര​ണ്ട് പോ​ലീ​സു​കാ​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ഷീ​ല്‍​ഡു​ക​ള്‍ ഇവർ ത​ട്ടി​യെ​ടു​ത്ത​തോ​ടെ കൂ​ടു​ത​ല്‍ പോ​ലീ​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ടു​ത്തേ​ക്ക് നീ​ങ്ങി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ലാത്തിച്ചാ​ര്‍​ജിലേ​ക്ക് നീ​ങ്ങി​യ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us