തമിഴ്നാട് ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയില്‍ തിളങ്ങി കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പുകള്‍

New Update
rtyuiuytrertdfg
തിരുവനന്തപുരം: കോയമ്പത്തൂരില്‍ നടന്ന തമിഴ്നാട് ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി (ടിഎന്‍ജിഎസ്എസ്) 2025-ല്‍ മിന്നുന്ന പ്രകടനവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ 11 സ്റ്റാര്‍ട്ടപ്പുകള്‍. നൂതന ഉല്‍പ്പന്നങ്ങള്‍, സാങ്കേതിക പരിഹാരങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുകയും, മേഖലയിലെ വിവിധ പങ്കാളികളുമായുള്ള സഹകരണം വര്‍ധിപ്പിക്കുകയും ഈ സ്റ്റാര്‍ട്ടപ്പുകള്‍ ചെയ്തു.
Advertisment

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് പരിപാടികളില്‍ ഒന്നായ ടിഎന്‍ജിഎസ്എസ് 2025, സ്റ്റാര്‍ട്ടപ്പ് ടിഎന്‍-ന്‍റെ മുന്‍നിര സംരംഭമാണ്. സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥാ നേതൃനിര, വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്ക് ഒരുമിച്ച് ചേരാനും സഹകരിക്കാനും കൂട്ടായ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കാനും 9, 10 തിയ്യതികളില്‍ നടന്ന ഉച്ചകോടി മികച്ച വേദിയായി.
 
തമിഴ്നാടിന്‍റെ നൂതനാധിഷ്ഠിത സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലെ പുരോഗതി പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം എല്ലാ മേഖലകളിലും സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കാനും ഉച്ചകോടി ലക്ഷ്യമിടുന്നു.

20-ല്‍ അധികം ആഗോള സ്റ്റാര്‍ട്ടപ്പ് പങ്കാളികള്‍, 100-ല്‍ അധികം ഇക്കോസിസ്റ്റം പങ്കാളികള്‍, 100-ല്‍ അധികം പ്രഭാഷകര്‍ തുടങ്ങിയവര്‍ ഈ ഉച്ചകോടിയില്‍ പങ്കെടുത്തു.
 
മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ മനസ്സിലാക്കാനും അവയിലൂടെ പുതിയ സാധ്യതകള്‍ കണ്ടെത്താനും ഇത്തരം സമ്മേളനങ്ങളിലെ പ്രാതിനിധ്യം സഹായിക്കുമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ബിസിനസ്, നിക്ഷേപ സാധ്യതകള്‍ കണ്ടെത്താനും പുതിയ വിപണികളിലേക്ക് സംരംഭങ്ങള്‍ വ്യാപിപ്പിക്കാനും സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉച്ചകോടിയില്‍ പങ്കെടുത്ത കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പുകള്‍ ഇവയാണ്: ലാന്‍ ഗ്ലോബല്‍ ടെക്നോളജി സര്‍വീസസ്, ബയോ-ആര്യവേദിക് നാച്ചുറല്‍സ്, ആല്‍ഫാഗീക്ക് എന്‍റര്‍പ്രൈസസ്, 
ടെക് ജീനിയസ് ഇന്നൊവേഷന്‍സ്, വെബ് സിആര്‍എസ് ട്രാവല്‍ ടെക്നോളജീസ്, ഓട്ടോഹോം ഓട്ടോമേഷന്‍സ്, ബോധ് വി ടെക്നോളജീസ്, പെര്‍ഫെക്റ്റ്ഫിറ്റ് സിസ്റ്റംസ്, കാര്‍ബെലിം, ക്വാഡ് ലിയോ ടെക്നോ സൊല്യൂഷന്‍സ്, ഫ്യൂസലേജ് ഇന്നൊവേഷന്‍സ്.
Advertisment