കേരളത്തിലെ വിദ്യാർത്ഥി മേഖലയെ സംഘി വത്കരണത്തിന് വിട്ടുകൊടുക്കില്ല.. കാവി കാണുമ്പോൾ പിണറായി സർക്കാരിന് പ്രേമം:   അലോഷ്യസ് സേവ്യർ

പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെതിരെ കെ.എസ്.യു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മോദിയും മുഖ്യമന്ത്രിയും ഒന്നിച്ചുള്ള ചിത്രം ഉയർത്തി ആയിരുന്നു പ്രതിഷേധം

New Update
ksu

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാർത്ഥി മേഖലയെ സംഘി വത്കരണത്തിന് വിട്ടുകൊടുക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ.

Advertisment

എന്ത് നയ വ്യതിയാനമാണ് സിപിഐഎമ്മിന് ഉണ്ടായത്. കാവി കാണുമ്പോൾ പിണറായി വിജയൻ സർക്കാരിന് പ്രേമമാണെന്ന് അലോഷ്യസ് സേവ്യർ ചൂണ്ടിക്കാണിക്കുന്നു. 

ksu 111

ഏതെങ്കിലും സ്കൂളിനു മുന്നിൽ പിഎം ശ്രീ ബോർഡ് വെക്കാൻ വന്നാൽ അത് പിഴുതെറിയും. സമരമുഖത്തേക്ക്  എഐഎസ്എഫിനെ  ക്ഷണിക്കുന്നുവെന്നും, പിണറായി വിജയൻ്റെ കണ്ണുരുട്ടലിൽ വീഴാതെ ഇരിക്കട്ടെയെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. 

അതേസമയം, പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെതിരെ കെ.എസ്.യു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.  മോദിയും മുഖ്യമന്ത്രിയും ഒന്നിച്ചുള്ള ചിത്രം ഉയർത്തി ആയിരുന്നു പ്രതിഷേധം.

Advertisment