കണ്ണടച്ച് തുറക്കും മുമ്പ് സമ്പന്നതയിലേയ്ക്ക് കുതിച്ച ഹുസൈന്റെ ദുബായിലെ റെസ്റ്റോറന്റിൽ ഫിറോസിന് ഷെയർ ഉണ്ടോ? വീണ്ടും ചോദ്യശരങ്ങൾ ഉയർത്തി കെ.ടി ജലീൽ

ഹുസൈന്റെ സന്തതസഹചാരിയും അയല്‍വാസിയുമായ ഷഹീറിനെതിരെയും ജലീല്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഷഹീര്‍ മധ്യപൗരസ്ത്യ ദേശത്തെ ഏതോ ജയിലിലാണെന്നും എന്ത് കേസിലാണ് ഇയാള്‍ ജയിലില്‍ കഴിയുന്നതെന്ന് ഹുസൈന്റെ ആത്മസുഹൃത്തായ ഫിറോസിന് അറിയാതിരിക്കല്ലെന്നും ജലീല്‍ പറയുന്നു

New Update
jaleel-foroz

മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ വിടാതെ പിന്തുടരുകയാണ് കെ.ടി ജലീൽ. പെട്ടെന്നൊരുനാൾ സമ്പന്നനായ  കോഴിക്കോട്ടുകാരന്‍ ഹുസൈനും ഫിറോസും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചാണ് കെ.ടി ജലീൽ എംഎൽഎ രം​ഗത്ത് എത്തിയിരിക്കുന്നത്.  

Advertisment

പി കെ ഫിറോസിനെപ്പോലെ പെട്ടെന്ന് സമ്പന്നനായ മായാവിയാണ് ഹുസൈനെന്നും ഇയാള്‍ക്ക് ദുബായില്‍ ഒരു റെസ്റ്റോറന്റ് ഉണ്ടെന്നും ജലീല്‍ ആരോപിക്കുന്നു. ഫിറോസ് ദുബായില്‍ എത്തുമ്പോള്‍ ആതിഥ്യം നല്‍കുന്നത് ഹുസൈനാണ്. ഹുസൈന്റെ ദുബായിലെ റെസ്റ്റോറന്റില്‍ ഫിറോസിന് ഷെയറുണ്ടോ എന്നും ജലീല്‍ ചോദിക്കുന്നു.

ഹുസൈന്റെ സന്തതസഹചാരിയും അയല്‍വാസിയുമായ ഷഹീറിനെതിരെയും ജലീല്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഷഹീര്‍ മധ്യപൗരസ്ത്യ ദേശത്തെ ഏതോ ജയിലിലാണെന്നും എന്ത് കേസിലാണ് ഇയാള്‍ ജയിലില്‍ കഴിയുന്നതെന്ന് ഹുസൈന്റെ ആത്മസുഹൃത്തായ ഫിറോസിന് അറിയാതിരിക്കല്ലെന്നും ജലീല്‍ പറയുന്നു.

ഹുസൈന്റെ ബിസിനസില്‍ ഫിറോസിന് പാര്‍ട്ണര്‍ഷിപ്പുണ്ടോ എന്ന് ചോദിക്കുന്ന ജലീല്‍, ഫിറോസ് ആ ബന്ധം നിഷേധിച്ചാല്‍ ബാക്കി കാര്യങ്ങള്‍ നാളെ പറയാമെന്നും പറഞ്ഞു. സിനിമകളെ പോലും വെല്ലുന്ന മാഫിയാ സംഘമാണ് യൂത്ത് ലീഗിനെ പിടി മുറുക്കിയിരിക്കുന്നതെന്നും ജലീല്‍ ആരോപിച്ചു.

kt jaleel
Advertisment