പട്ടാമ്പിക്കടുത്തുള്ള കൊപ്പത്തെ 'യമ്മി ഫ്രൈഡ് ചിക്കൻ' എന്ന സ്ഥാപനം പി.കെ. ഫിറോസിന്റേതാണെന്ന് സമ്മതിച്ചതിന് ഒരായിരം നന്ദി. കെ.ടി. ജലീൽ - പി.കെ. ഫിറോസ് പോര് മുറുകുന്നു: പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി ഫേസ്ബുക്ക് പോസ്റ്റ്

"കത്വ-ഉന്നാവോ പെൺകുട്ടികളുടെ കണ്ണീരിൻ്റെ നനവ് ഞാനാ ഷോപ്പിൻ്റെ ഓരോ സുഷിരത്തിലും അനുഭവിച്ചു,"

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
kt jaleel real

തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെതിരായ മുൻ മന്ത്രി കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ വിവാദങ്ങൾക്ക് പുതിയ മാനം നൽകുന്നു. പട്ടാമ്പിക്കടുത്തുള്ള ഒരു റെസ്റ്റോറന്റ് ഫിറോസിന്റേതാണെന്നും, അത് ബിനാമി ഇടപാടാണെന്നും ജലീൽ തന്റെ പോസ്റ്റിൽ ആരോപിക്കുന്നു.


Advertisment

ജലീൽ തന്റെ പോസ്റ്റിൽ, "പട്ടാമ്പിക്കടുത്തുള്ള കൊപ്പത്തെ 'യമ്മി ഫ്രൈഡ് ചിക്കൻ' എന്ന സ്ഥാപനം പി.കെ. ഫിറോസിന്റേതാണെന്ന് സമ്മതിച്ചതിന് ഒരായിരം നന്ദി" എന്ന് പരിഹസിച്ചു. സ്ഥാപനത്തിന്റെ ഉടമ വെള്ളടത്ത് മുഹമ്മദ് അഷ്റഫ് തന്റെ ബിനാമിയാണെന്ന് ഫിറോസ് സമ്മതിച്ചെന്നും ജലീൽ ആരോപിക്കുന്നു.


പോസ്റ്റിൽ ജലീൽ വൈകാരികമായ ചില പരാമർശങ്ങളും നടത്തിയിട്ടുണ്ട്. "കത്വ-ഉന്നാവോ പെൺകുട്ടികളുടെ കണ്ണീരിൻ്റെ നനവ് ഞാനാ ഷോപ്പിൻ്റെ ഓരോ സുഷിരത്തിലും അനുഭവിച്ചു," എന്നും "ദോതി ചാലഞ്ചിൽ പറ്റിക്കപ്പെട്ട ലീഗുകാരുടെ മനോവേദന അവിടെ മുറ്റി നിൽക്കുന്നത് മനസ്സിനെ വല്ലാതെ മഥിച്ചു" എന്നും അദ്ദേഹം കുറിച്ചു.

നിലവിൽ സൗദി അറേബ്യയിലുള്ള പി.കെ. ഫിറോസ് നാട്ടിൽ തിരിച്ചെത്തുന്നതോടെ വിവാദങ്ങൾ കൂടുതൽ ശക്തമാകുമെന്നാണ് സൂചന.

Advertisment