New Update
/sathyam/media/media_files/CSWD5HYJIQ38EUxoaX5i.jpg)
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതൃത്വത്തിന് നേരെ മുൻമന്ത്രി കെ.ടി. ജലീൽ വീണ്ടും വെല്ലുവിളിയുമായി രംഗത്ത്. 17.5 കോടിയുടെ അഴിമതി ആരോപണം നിയമസഭയിൽ രേഖാമൂലം ഉന്നയിക്കാൻ ലീഗ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Advertisment
ലീഗ് നിയമസഭാ പാർട്ടി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കും, തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീനും ഇത് ചെയ്യാനുള്ള ധൈര്യമില്ലെങ്കിൽ, “മായാവി” ഒരു നനഞ്ഞ പടക്കമാണെന്ന് തെളിയുമെന്നും ജലീൽ സോഷ്യൽ മീഡിയ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
“ഉശിരുള്ളവർ ലീഗ് നിയമസഭാ പാർട്ടിയിൽ ഉണ്ടെങ്കിൽ എന്റെ വെല്ലുവിളി ഏറ്റെടുക്കട്ടെ,” എന്നും അദ്ദേഹം പ്രസ്താവിച്ചു. സമ്മേളനങ്ങൾ നടത്തി കഴുതക്കാമം കരഞ്ഞുതീർക്കുന്നതല്ല വേണ്ടത് എന്നും പരിഹസിച്ചു.
മാസം അഞ്ചേകാൽ ലക്ഷം ശമ്പളം വാങ്ങുന്ന ഫിറോസിന്റെ ‘മാജിക്’ തങ്ങളുടെ കയ്യിലില്ലെന്നും ജലീൽ പോസ്റ്റിൽ വിമർശിച്ചു.