മലപ്പുറം: മകളുടെ വിവാഹ സല്‍ക്കാരത്തിനായി മാറ്റിവെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് ഡോ. കെ ടി ജലീല്‍. അടുത്ത മാസമാണ് മകള്‍ ഡോ: സുമയ്യാ ബീഗവും രണ്ടത്താണി സ്വദേശി കല്ലന്‍ സൈതലവി ഹാജിയുടെ മകന്‍ ഡോ: മുഹമ്മദ് ഷരീഫും തമ്മിലുള്ള വിവാഹ സല്‍ക്കാരം നിശ്ചയിച്ചിരുന്നത്.
അതിന്റെ ചെലവിലേക്കായി കരുതിവെച്ച അഞ്ചുലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്.
"ഓരോരുത്തരും അവരവരാല്‍ കഴിയുന്ന പോലെ ആഘോഷങ്ങള്‍ മാറ്റിവെച്ച് വയനാടിന്റെ കണ്ണീരൊപ്പാന്‍ സഹകരിക്കേണ്ട സമയമാണിത്. രാഷ്ട്രീയ വിയോജിപ്പുകളുടെ പേരില്‍ ഇല്ലാക്കഥകള്‍ മെനഞ്ഞ് പ്രതീക്ഷയുടെ അഭ്രപാളികളില്‍ ഇരുട്ട് മൂടിയ നിരാശ്രയര്‍ക്ക് കൈത്താങ്ങാകാന്‍ മുന്നിട്ടിറങ്ങിയ സര്‍ക്കാരിനെയും അതിന്റെ നായകനെയും താറടിച്ച് കാണിക്കാന്‍ ചില ക്ഷുദ്രജീവികള്‍ ശ്രമിക്കുന്നുണ്ട്.
അവയെ അവഗണിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയാവുന്നതിന്റെ പരമാവധി നല്‍കുക"- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.