Advertisment

പി വി അൻവർ പൊലീസിനെതിരെ നടത്തിയ ആരോപണത്തിൽ സർക്കാരിന് ബോധ്യമുള്ളതു കൊണ്ടാണ് അന്വേഷണത്തിന് മുതിർന്നത്; എഡിജിപി വ്യക്തിപരമായി ആർഎസ്എസ് നേതാവിനെ കാണാൻ പോകാൻ പാടില്ലായിരുന്നു; ഇടതു സഹയാത്രികനായി തുടരുമോ എന്നത് ഉള്‍പ്പടെ ഒക്ടോബര്‍ രണ്ടിന് ശേഷം പറയുമെന്ന് കെ ടി ജലീൽ

ചില കാര്യങ്ങളൊക്കെ അന്‍വറുമായി സംസാരിച്ചിട്ടുണ്ട്. അന്‍വറിനെ മാത്രമല്ല മുന്‍പ് മന്ത്രി വി. അബ്ദുറഹ്‌മാനെ ശക്തമായി പിന്തുണച്ചിരുന്നു

New Update
kt jaleel real

തിരുവനന്തപുരം: പി വി അന്‍വര്‍ പൊലീസിനെതിരെ നടത്തിയ ആരോപണത്തില്‍ സര്‍ക്കാരിന് ബോധ്യമുള്ളതു കൊണ്ടാണ് അന്വേഷണത്തിന് മുതിര്‍ന്നതെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. 

Advertisment

'പൊലീസിനെതിരായ ആക്ഷേപങ്ങളില്‍ സര്‍ക്കാരിന് ബോധ്യമുള്ളതു കൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണത്തിന് മുതിര്‍ന്നത്. രാജ്യത്ത് തന്നെ മിക്കയിടത്തും പൊലീസിനെ വരുതിയിലാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. 

എഡിജിപി ഒരിക്കലും ആര്‍എസ്എസ് നേതാക്കളെ കാണാന്‍ പാടില്ലായിരുന്നു. തന്റെ പിന്തുണ തേടിയല്ല അന്‍വര്‍ രംഗത്ത് വന്നത്. അന്‍വര്‍ പറഞ്ഞത് ശരിയാണ്, പിന്തുണ നല്‍കാമെന്ന് അന്‍വറിനെ വിളിച്ച് പറഞ്ഞിട്ടുമില്ല. 

ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ചില കാര്യങ്ങളൊക്കെ അന്‍വറുമായി സംസാരിച്ചിട്ടുണ്ട്. അന്‍വറിനെ മാത്രമല്ല മുന്‍പ് മന്ത്രി വി. അബ്ദുറഹ്‌മാനെ ശക്തമായി പിന്തുണച്ചിരുന്നു.

തനിക്ക് ബോധ്യമാണെന്ന് തോന്നുന്ന കാര്യങ്ങളില്‍ ഇനിയും പിന്തുണ നല്‍കും. ഇടതു സഹയാത്രികനായി തുടരുമോ എന്നത് ഉള്‍പ്പടെ ഒക്ടോബര്‍ രണ്ടിന് ശേഷം പറയുമെന്നും കെ ടി ജലീല്‍ പറഞ്ഞു.

Advertisment