Advertisment

കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ത്തി​ൽ സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി. താ​ത്കാ​ലി​ക വി​സി നി​യ​മ​നം സ്റ്റേ​ ചെയ്യില്ലെന്ന് ഹൈ​ക്കോ​ട​തി. വൈ​സ് ചാ​ൻ​സ​ല​ർ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യം അ​നു​വ​ദി​ക്കാ​ൻ ആ​കി​ല്ലെന്നും കോടതി നിരീക്ഷണം

New Update
കസ്റ്റംസ് ഉദ്യോഗസ്ഥർ നിഷ്ക്രിയർ ആണോ ?;  വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊ​ച്ചി: കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ത്തി​ൽ സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി. താ​ത്കാ​ലി​ക വൈ​സ് ചാ​ൻ​സ​ല​റാ​യി ഡോ. ​കെ.​ശി​വ​പ്ര​സാ​ദി​നെ നി​യ​മി​ച്ച ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി സ്റ്റേ ​ചെ​യ്യാ​ൻ ഹൈ​ക്കോ​ട​തി വി​സ​മ്മ​തി​ച്ചു.

Advertisment

വി​സി നി​യ​മ​ന​ത്തി​ൽ ച​ട്ട വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​യെ​ന്നും അ​ടി​യ​ന്ത​ര സ്റ്റേ ​വേ​ണ​മെ​ന്നു​മാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ കോ​ട​തി ത​യാ​റാ​യി​ല്ല. വൈ​സ് ചാ​ൻ​സ​ല​ർ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യം അ​നു​വ​ദി​ക്കാ​ൻ ആ​കി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് ജ​സ്റ്റീ​സ് സി​യാ​ദ് റ​ഹ്മാ​ൻ സ്റ്റേ ​ആ​വ​ശ്യം നി​ര​സി​ച്ച​ത്.


സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി പ്ര​ത്യേ​ക ദൂ​ത​ൻ വ​ഴി ഡോ.​കെ.​ശി​വ​പ്ര​സാ​ദി​ന് നോ​ട്ടീ​സ് അ​യ​ച്ചു. നോ​ട്ടീ​സി​ൽ മ​റു​പ​ടി ല​ഭി​ച്ച​ശേ​ഷം കേ​സി​ൽ വി​ശ​ദ​വാ​ദം കേ​ൾ​ക്കും. സ​ർ​ക്കാ​ർ പ​ട്ടി​ക​യി​ൽ നി​ന്നും നി​യ​മ​നം വേ​ണ​മെ​ന്ന സ​ർ​വ​ക​ലാ​ശാ​ല ച​ട്ടം ഗ​വ​ർ​ണ​ർ ലം​ഘി​ച്ചെ​ന്നാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ വാ​ദം.


എ​ന്നാ​ൽ ഈ ​പാ​ന​ലി​ൽ യോ​ഗ്യ​ത ഉ​ള്ള​വ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഭ​ര​ണ സ്തം​ഭ​നാ​വ​സ്ഥ ഒ​ഴി​വാ​ക്കാ​നാ​ണ് താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കി യോ​ഗ്യ​ത ഉ​ള്ള​യാ​ളെ നി​യ​മി​ച്ച​തെ​ന്നും ഗ​വ​ർ​ണ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

കെ​ടി​യു വി​സി​യു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​സ​ജി ഗോ​പി​നാ​ഥ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ​യാ​ണ് ഡോ.​കെ.​ശി​വ​പ്ര​സാ​ദി​ന് ചു​മ​ത​ല ന​ൽ​കി​യ​ത്.

കെ​ടി​യു​വി​ലേ​ക്ക് ഡോ.​സ​ജി ഗോ​പി​നാ​ഥ്, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഡോ.​പി.​ആ​ർ.​ഷാ​ലി​ജ്, ഡോ.​വി​നോ​ദ് കു​മാ​ർ ജേ​ക്ക​ബ് എ​ന്നി​വ​രു​ടെ പാ​ന​ലാ​ണ് സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്ന​ത്.

 

 

Advertisment