കല്‍പ്പറ്റ: കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധിത പുകയില ഉല്‍പ്പന്നമായ 1400 പാക്കറ്റ് ഹാന്‍സ് പിടികൂടി. ലഹരി വിരുദ്ധ സ്‌ക്വാഡും കമ്പളക്കാട് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ കണിയാമ്പറ്റ ഒന്നാംമൈല്‍ നല്ലമൂച്ചിക്കല്‍ വീട്ടില്‍ ഷരീഫ്(49) നെ അറസ്റ്റ് ചെയ്തു. ഇയാളുടെ കടയിലും ആളൊഴിഞ്ഞ വീട്ടിലുമായിരുന്നു പരിശോധന.
പതിനഞ്ച് പാക്കറ്റിന്റെ 93 ബണ്ടിലുകളാണ് പിടിച്ചെടുത്തത്. വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ വില്‍പ്പനയ്ക്കായി ഹാന്‍സ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വിദ്യാര്‍ഥികള്‍ക്കടക്കം ഇയാള്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുവെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഹരി വിരുദ്ധ സ്‌ക്വാഡ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.