/sathyam/media/media_files/2025/05/03/BT0SV2fSKBPKfukTQJty.jpg)
കുമരകം: കൈപിടിക്കു ചേട്ടാ... വേമ്പനാട്ട് കായലില്‍ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ കാറ്റിലും കോളിലും അകപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു. ഇന്നലെ വൈകിട്ട് മുഹമ്മ ബോട്ട് ജെട്ടിയിലാണ് സംഭവം.
കായലില്‍ മത്സ്യബന്ധനം നടത്തിയിരുന്ന മുഹമ്മ സ്വദേശിയായ കൊച്ചു ചിറ വീട്ടില്‍ ഷാജുമോനെയാണ് ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്. മത്സ്യബന്ധനത്തിന് എത്തിയ ഷാജുമോന്‍ ശക്തമായ കാറ്റില്‍ കായലില്‍ ഉണ്ടായ തിരയില്‍ അകപ്പെടുകയായിരുന്നു.
ബോട്ട് ജെട്ടിയിലേക്ക് കായലിലെ ഓളത്തില്‍പ്പെട്ട എത്തിയ മത്സ്യത്തൊഴിലാളിയെ കയര്‍ ഇട്ടുകൊടുത്ത കരയ്ക്ക് കയറ്റുകയായിരുന്നു.
വള്ളം കായലില്‍ മുങ്ങി മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ശക്തമായ കാറ്റും കോളും ഉണ്ടാകുന്ന സമയത്ത് വേമ്പനാട്ടുകായലില്‍ വന്‍ തിരകള്‍ രൂപപ്പെടാറുണ്ട്. മുന്‍പും ഇത്തരത്തില്‍ വള്ളങ്ങളും ബോട്ടുകളും തിരയില്‍ അകപ്പെട്ടിട്ടുണ്ട്.