ശബരിമല ദർശനത്തെ തുടർന്ന് രാഷ്ട്രപതി കുമരകത്തെത്തും. ഒരു ദിവസം കുമരകത്ത് രാഷ്ട്രപതി ചെലവഴിക്കും. സുരക്ഷാ ക്രമീകരണം നടത്താൻ പോലീസ് സംഘം കുമരകത്ത് എത്തി

ഒക്ടോബർ 16നാണ് തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്.

New Update
Untitled

കുമരകം : ശബരിമല ദർശനത്തെ തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു കുമരകത്ത് എത്തും.

Advertisment

ഒരു ദിവസം കുമരകത്ത് ചെലവഴിച്ച് പാലായിൽ നടക്കുന്ന പൊതു പരിപാടിയിൽ പങ്കെടുത്ത് തിരികെ മടങ്ങും.

കര , കായൽ , ആകാശം എന്നീ മാർഗങ്ങളിലൂടെയുള്ള ഗതാഗത സൗകര്യം , സുരക്ഷ തുടങ്ങിയ സംബന്ധിച്ച പദ്ധതികൾ തയ്യാറാക്കുന്നതിന് ഉന്നതതല പോലീസ് സംഘം ചൊവ്വാഴ്ച കുമരകത്ത് പരിശോധന നടത്തി. 

കുമരകം ലേക്ക് റിസോർട്ട് , താജ് ഹോട്ടൽ ഇവയിൽ ഏതെങ്കിലും ഒന്നിലാവും രാഷ്ട്രപതി എത്തുക. 

കര മാർഗമുള്ള ഗതാഗതം സംബന്ധിച്ച് നടന്ന പരിശോധനയിൽ പോലീസ് സംഘം കുമരകം കോണത്താറ്റ് പാലവും സന്ദർശിച്ചു.

ഒക്ടോബർ 22നാണ് രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തുക. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതിയുടെ സന്ദർശനം.

 മാസങ്ങൾക്കു മുമ്പ് രാഷ്ട്രപതി ശബരിമല സന്ദർശനം പദ്ധതിയിട്ടിരുന്നെങ്കിലും മുടങ്ങിയിരുന്നു.

ഒക്ടോബർ 22 മുതൽ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും.

നെടുമ്പാശ്ശേരിയിൽ രാഷ്ട്രപതി 22ന് ഉച്ചയ്ക്ക് എത്തും.

ഇവിടെ നിന്ന് നിലയ്ക്കലിൽ എത്തി അവിടെ തങ്ങിയ ശേഷം വൈകീട്ടോടെയാണ് ശബരിമലയിൽ ദർശനത്തിനെത്തുക. 

നിലയ്ക്കലിൽ രാഷ്ട്രപതിക്ക് തങ്ങുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

നിലയ്ക്കലിൽ വിശ്രമിച്ച ശേഷം വൈകുന്നേരത്തോടെ രാഷ്ട്രപതി ശബരിമല സന്നിധാനത്തേക്ക് യാത്ര തിരിക്കും.

അയ്യപ്പ ദർശനത്തിനുള്ള പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി ദർശനം നടത്തുന്നത്.

ശബരിമലയിലെ ഇതര ചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും.

രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. 

ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സുരക്ഷാ നടപടികൾ നടപ്പിലാക്കും. 

രാഷ്ട്രപതിയുടെ യാത്ര സുഗമമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.

ഒക്ടോബർ 16നാണ് തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്.

ഈ വർഷത്തെ തുലാമാസ പൂജകൾ ഒക്ടോബർ 22ന് അവസാനിക്കും. പൂജകളുടെ അവസാന ദിവസമാണ് രാഷ്ട്രപതിയുടെ സന്ദർശനം.

നേരത്തെ മെയ് മാസത്തിൽ രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം ഇന്ത്യ-പാക് സംഘർഷത്തെ തുടർന്നു മാറ്റിവെച്ചിരുന്നു

Advertisment