കുമരകത്തെ യു.ഡി.എഫ് -ബി.ജെ.പി കൂട്ടുകെട്ടില്‍ നടപടിയുമായി ബി.ജെ.പി. വിപ്പ് ലംഘിച്ച മൂന്ന് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. ബന്ധത്തെ അംഗീകരിക്കില്ലെന്നും ബി.ജെ.പി.

 വിപ്പ് ലംഘിച്ചാണ് വോട്ടിങ് നടന്നതെന്നും ബന്ധത്തെ അംഗീകരിക്കില്ലെന്നും ബി.ജെ.പി വ്യക്താക്കിയിരുന്നു

New Update
BJP-CONGRESS

കോട്ടയം: രാഷ്ട്രീയകേരളത്തിന് ഞെട്ടലുണ്ടാക്കിയ കുമരകം പഞ്ചായത്തിലെ യുഡിഎഫ്-ബിജെപി കൂട്ടുകെട്ടില്‍ നടപടിയുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം.  

Advertisment

കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സംഘടന നിര്‍ദ്ദേശം അംഗീകരിക്കാതിരിക്കുകയും പാര്‍ട്ടി വിപ്പ് ലംഘിക്കുകയും ചെയ്ത ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി.ജെ. സേതു , വി.കെ സുനിത് , നീതു റെജി എന്നിവരെ സംസ്ഥാന അദ്ധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖറിന്റെ അനുമതിയോടെ ബി.ജെ.പി പ്രാഥമിക അംഗത്വത്തിനിന്നും പുറത്താക്കിയതായി ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍  അറിയിച്ചു. 

 വിപ്പ് ലംഘിച്ചാണ് വോട്ടിങ് നടന്നതെന്നും ബന്ധത്തെ അംഗീകരിക്കില്ലെന്നും ബി.ജെ.പി വ്യക്താക്കിയിരുന്നു. അംഗങ്ങള്‍ക്ക് വാട്‌സാപ്പില്‍ വിപ്പ് അയച്ചിരുന്നു.

ഇത് കൈപ്പറ്റാത്ത അംഗങ്ങളുടെ വീടിന്റെ ഭിത്തിയില്‍ വിപ്പ് പതിപ്പിച്ചതായും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസന്‍ വ്യക്തമാക്കിയത്.

 കോണ്‍ഗ്രസ്സും ബിജെപിയും കൈകോര്‍ത്തു കുമരകത്ത് എല്‍ഡിഎഫ് കോട്ടയാണ്  തകര്‍ന്നത്.

യുഡിഎഫ് - ബിജെപി കൂട്ടുകെട്ടില്‍ സ്വതന്ത്രനായ എ.പി.ഗോപി പഞ്ചായത്ത് പ്രസിഡന്റായി.

പഞ്ചായത്ത് ഭരണം നഷ്ടമായതോടെ ത്രിതല പഞ്ചായത്തിലും എല്‍ഡിഎഫിന് തിരിച്ചടിയായി.

കോണ്‍ഗ്രസ്സിന് പിന്‍തുണ നല്‍കേണ്ടന്ന ബിജെപി നിര്‍ദ്ദേശം (വിപ്പ്) ലംഘിച്ചാണ് നാല് സീറ്റുകളുള്ള കോണ്‍ഗ്രസ്സിന് മൂന്ന് സീറ്റുകളുളള ബിജെപി പിന്‍തുണ നല്‍കിയത്. 

പഞ്ചായത്ത് അംഗങ്ങള്‍ക്ക് നല്‍കിയ വിപ്പിന്റെ പകര്‍പ്പ് കുമരകം പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ലഭിച്ചിരുന്നു. എ.പി.ഗോപി തെരഞ്ഞെടുപ്പിനെ നേരിട്ടത് യുഡിഎഫ് സ്വതന്ത്രനെന്ന് പ്രചരണം നടത്തിയെന്ന് സിപിഎം. 

മതേതര പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് അധികാര മോഹത്താലാണ് വര്‍ഗ്ഗീയ പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നതെന്ന് 
ഇടതുപക്ഷം ആരോപിക്കുന്നു. 


എട്ട് അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയില്‍ ഭരണം നേടാനാകുമെന്ന എല്‍ ഡി എഫിന്റെ പ്രതീക്ഷ തകര്‍ത്ത് സ്വതന്ത്ര അംഗത്തിന് യു ഡി എഫ് - ബി ജെ പി പിന്തുണ നല്‍കി ,

തുല്യ വോട്ടുകളെ തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ എ.പി ഗോപി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Advertisment