/sathyam/media/media_files/2025/12/13/congress-bjp-cpm-flag-2025-12-13-18-17-25.jpg)
കോട്ടയം: കുമരകം പഞ്ചായത്തില്‍ കോണ്‍ഗ്രസ് - ബി.ജെ.പി സംഖ്യത്തില്‍ പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതൃത്വം. ചോദ്യം ചെയ്ത് സി.പി.എം.
നിലവില്‍ എല്‍.ഡി.എഫ് എട്ട്, യുഡിഎഫ് (സ്വതന്ത്രനടക്കം) അഞ്ച്, ബിജെപി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. എല്‍.ഡി.എഫിലെ കെ.എസ് സലിമോനാണു അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചത്.
/filters:format(webp)/sathyam/media/media_files/2025/12/30/ks-salimon-ap-gopi-2025-12-30-20-56-41.jpg)
എ.പി ഗോപിയുടെ പേര് നിര്‍ദേശിച്ചതു ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.കെ സേതുവാണ്. യു.ഡി.എഫിലെ സലീമ ശിവാത്മജന്‍ പിന്താങ്ങി. രണ്ടു പേര്‍ക്കും എട്ടു വീതം വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പ് നടത്തി. എ.പി ഗോപിക്കു നറുക്കു വീഴുകയായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/12/30/salima-2025-12-30-20-59-06.jpg)
വിപ്പ് ലംഘിച്ച മൂന്നു പഞ്ചായത്തംഗങ്ങളെയും ബി.ജെ.പി പുറത്താക്കുകയും ചെയ്തു. എന്നാല്‍, കോണ്‍ഗ്രസും യു.ഡി.എഫ് വിഷയത്തില്‍ പ്രതികരിക്കുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. ഇതോടെ എല്‍.ഡി.എഫ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി.
കുമരകം പഞ്ചായത്തിലെ ജനവിധിയെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും നടത്തിയ കൂട്ടുകച്ചവടത്തിനു നേതൃത്വം നല്‍കിയവരെ പുറത്താക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ആര്‍ജവമുണ്ടോയെന്നു വ്യക്തമാക്കണമെന്നു സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. അനില്‍കുമാര്‍ പറഞ്ഞു.
ബി.ജെ.പിയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും കക്ഷിനിലയില്‍ ഒന്നാം സ്ഥാനത്തുള്ള അയ്മനത്തും, കിടങ്ങൂരും, യു.ഡി.എഫ്, എല്‍.ഡിഎഫ് പരസ്പരം സഹകരിച്ചു ബി.ജെ.പിയെ പുറത്താക്കിയില്ല. മൂന്നു മുന്നണികളും പരസ്പരം പിന്തുണയ്ക്കില്ല എന്ന സംസ്ഥാന നയം എല്ലാവര്‍ക്കും അറിയുന്നതാണ്.
/filters:format(webp)/sathyam/media/media_files/2024/11/30/mIyn52cbHhYN4v2iipE3.jpg)
തൃപ്പൂണിത്തുറയിലെയും പാലക്കാട്ടെയും ബി.ജെ.പി ഭരണം അവര്‍ക്ക് ഭൂരിപക്ഷം കിട്ടിയതുകൊണ്ടല്ല. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തിടത്ത് ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള മുന്നണി ഭരണത്തിലേറുകയെന്ന രീതി മറ്റത്തൂര്‍ മുതല്‍ കുമരകം വരെ അട്ടിമറിച്ചതു കോണ്‍ഗ്രസ് പാര്‍ട്ടിയാണ്.
കുമരകത്ത് ഈ കൂട്ടുകെട്ട് തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ആരംഭിച്ചതിനു തെളിവു ഹാജരാക്കാം. വോട്ടുനില മാത്രം പരിശോധിച്ചാല്‍ ബി.ജെ.പി - കോണ്‍ഗ്രസ് ബാന്ധവം വ്യക്തമാകും.
കോട്ടയം ജില്ലാ പഞ്ചായത്തിലെ കുമരകം ഡിവിഷനില്‍ യുഡിഎഫ് നേടിയ വിജയം ബി.ജെ.പി - എസ്.ഡി.പി.ഐ കൂട്ടുകെട്ടിന്റെ ഫലമാണ് എന്നതാണ് ഇതു വ്യക്തമാക്കുന്നത്.
കുമരകം പഞ്ചായത്ത് പ്രസിഡന്റായ വ്യക്തി ഇരുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് സി.പിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ്. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പിലും യുഡിഎഫിന്റെ ഭാഗമായി മത്സരിച്ച് രണ്ടുതവണ വിജയിക്കുകയും ഒരു തവണ പരാജയപ്പെടുകയും ചെയ്തു.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹത്തിനെതിരെ ഒരു തവണ പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. ബിജെപി പിന്തുണച്ച വ്യക്തിയെ യുഡിഎഫിന്റെ ഭാഗമായി കണക്കാക്കുന്നില്ലെങ്കില്‍ അടുത്ത അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോ എന്നതാണ് കാതലായ ചോദ്യം.
ബിജെപി ജില്ലാ നേതൃത്വം വിപ്പു നല്‍കിയത് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്ക്കാനാണ്. വിപ്പുലംഘിച്ചവരെ അയോഗ്യരാക്കാന്‍ നിയമനടപടിയെടുക്കാന്‍ ബിജെപി ജില്ലാനേത്യത്വം തയ്യാറാകുമോ എന്നാണു അനില്‍കുമാര്‍ ചോദിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us